ചാത്തന്നൂര്‍: കെഎസ്ആര്‍ടി സിയില്‍ മതത്തിന്റെ ഓംകാരം മുഴക്കിക്കൊണ്ട് ധാന്യകതിര് ആലേഖനം ചെയ്ത കാവിപതാക യൂണിറ്റ് പ്രസിഡന്റ് കൃഷ്ണകുമാര്‍ ഉയര്‍ത്തിയതോടെ ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബി.എം.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
തുടര്‍ന്ന് നടന്ന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷന്‍ ജി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ദീര്‍ഘ വീക്ഷണമില്ലാത്ത മന്ത്രിയാണ് കെഎസ്ആര്‍ടിസി ഭരിക്കുന്നത്. അതുകൊണ്ട് തന്നെ കെഎസ്ആര്‍ടിസി ദിനംപ്രതി നഷ്ടത്തിലേക്ക് പോകുകയാണ്. പെന്‍ഷനായവര്‍ക്ക് പെന്ഷന് കിട്ടുന്നില്ല. ശമ്പളം വൈകുന്നു. കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പ് തൊഴിലാളികളെ ആശ്രയിച്ചാണ്. അവര്‍ക്ക് ശമ്പളം നിഷേധിക്കുകയും തൊഴിലാളികളെ പട്ടിണിക്കിടുന്നതും വഴി കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു. തൊഴിലാളികളോട് വാക്ക് പാലിക്കേണ്ട മന്ത്രിയാണ് തിരുവഞ്ചൂര്‍ എന്നും അദ്ദേഹം പറഞ്ഞു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് വാരിജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിലെ ട്രേഡ് യൂണിയന് മേഖലയില്‍ ബിഎംഎസ് അവഗണിക്കാനാവാത്ത ശക്തിയായി മാറിയതായി അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ തൊഴില്‍ സംരംഭകര്‍ക്ക് നേതൃത്വം കൊടുക്കുന്നത് ബിഎംഎസാണ്. അതിനാലാണ് ഇന്നു കേരളത്തില്‍ ബിഎംഎസ് വിഭാവനം ചെയ്ത തൊഴില്‍ സംസ്കാരത്തിലേക്ക് കൂടുതല്‍ തൊഴിലാളികള്‍ കടന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ വ്യവസ്ഥാപ്രമുഖ് ജഗദീഷ് സംസാരിച്ചു. ബിഎംഎസിലേക്ക് കടന്നുവരുന്ന തൊഴിലാളികള്‍ക്ക് എല്ലാവിധ പിന്തുണയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ജഗദീഷ് പറഞ്ഞു.
ബിഎംഎസ് നേതാക്കളായ ഗോപിനാഥന് നായര്‍,ഗോപകുമാര്‍, ബി.ഐ.ശ്രീനാഗേഷ്, കെ.ശിവരാജന്, ജെ.തങ്കരാജ് എന്നിവര്‍ സംസാരിച്ചു. അഭിലാഷ് ആര്.നായര്‍ സ്വാഗതവും ആര് ബൈജുനന്ദിയും പറഞ്ഞു. നേരത്തെ ചാത്തന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും തുടങ്ങിയ പ്രകടനം ഡിപ്പോയില്‍ അവസാനിച്ചു. ഭാരവാഹികളായി ബി.കൃഷ്ണകുമാര്‍ (പ്രസിഡന്റ്), അഭിലാഷ് ആര്.നായര്‍ (സെക്രട്ടറി), എസ്.പ്രമോദ്കുമാര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: