ശബരിമല : സന്നിധാനത്തും പരിസരത്തും ഹോട്ടലുകള്‍, പാത്രക്കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍, അമിത കൂലിക്ക് വിരികള്‍ നല്കിയ സ്ഥാപനങ്ങള്‍, അളവില്‍ കുറച്ച് ഭക്ഷണം നല്കിയ ഹോട്ടലുകള്‍ എന്നിവയുടെ നടത്തിപ്പുകാരില്‍ നിന്ന് അറുപതിനായിരം രൂപ പിഴ ഈടാക്കി. ഡ്യൂട്ടി മജിസ്ട്രേറ്റ് സി.ആര്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ആറുമുതല്‍ 15 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയേറെ തുക പിഴ ഇനത്തില്‍ ഈടാക്കിയത്. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പി.ആര്. രാമചന്ദ്രന്, ഡപ്യൂട്ടി തഹസില്‍ദാര്‍ ശ്യാം, വില്ലേജ് ഓഫീസര്‍ മനോജ്കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ മുരഹരക്കുറുപ്പ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളീധരന്, ഓഫീസ് അസിസ്റ്റന്റ് മനോജ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: