ആലപ്പുഴ: തിരുവനന്തപുരം ശ്രീ പത്മനാഭക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച ശ്രീ വ്യാസധ്വജ പ്രയാണത്തിന് ജില്ലയില്‍ വന്‍ വരവേല്‍പ്പു നല്കി. കൊല്ലം, കായംകുളം, പുറക്കാട്ട്, അമ്പലപ്പുഴ, ആലപ്പുഴ പഴയ തിരുമല ക്ഷേത്രം, പുതിയ തിരുമല ക്ഷേത്രം, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണഞ്ചേരി, മുഹമ്മ, കഞ്ഞിക്കുഴി, ചേര്‍ത്തല, തുറവൂര്‍ എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്. ചേര്‍ത്തലയില്‍ ആയിരങ്ങളുടെ അകമ്പടിയോടുകൂടിയും പഞ്ചവാദ്യം. നാസിക് ദോള്‍ എന്നീ വാദ്യമേളങ്ങളോടുകൂടിയും ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന വ്യാസധ്വജം മുട്ടത്തു തിരുമല ദേവസ്വം പ്രസിഡന്റ് അഡ്വ.യു.സുരേഷ്കുമാര്‍ ഏറ്റുവാങ്ങി. യോഗത്തില്‍ ദേവസ്വം കമ്മറ്റി മെമ്പര്‍മാര്‍, ശ്രീ സുകൃതീന്ദ്രാ ചാരിറ്റീസ് ഭാരവാഹികള്‍ ഹാരാര്‍പ്പണം നടത്തി. സി.ആര്.സര്‍വ്വോത്തമ മല്ലന്, വി.ജെ. സതീഷ് കുമാര്‍, എ.എന്‍.ജെ. ഷേണായി, പി. ഗോവിന്ദ കമ്മത്ത്, വി.ജി. നാരായണ ഭട്ട്, എസ്. ഗോവിന്ദ കമ്മത്ത്, ജെ. രാധാകൃഷ്ണ നായ്ക്ക്, എസ്. സദാനന്ദ കിണി, സി.എന്‍. പത്മനാഭ പ്രഭു, എന്‍. ഗോപാലകൃഷ്ണ ഷേണായി എന്നിവര്‍ സംസ്ഥാന നവതി ആഘോഷ കമ്മറ്റി ജനറല്‍ സെക്രട്ടറി ദിനേശ് ആര്.കമ്മത്ത്, സോമനാഥ നായ്ക്ക്, വി.എ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ദേവസ്വം പ്രസിഡന്റ് അഡ്വ. യു. സുരേഷ് കുമാര്‍ സ്വാഗതവും ആഘോഷ കമ്മറ്റി കണ്‍വീനര്‍ സി.ആര്. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: