ആലപ്പുഴ: കാര്‍ ബൈക്കിനു പിന്നിലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പനച്ചുവട് വലിയതൈപറമ്പ് വീട്ടില്‍ മനോഹരന്റെ മകന് മനു (18)വിനെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ ദേശീയപാതയില്‍ അറവുകാട് പോളിടെക്നിക്കിന് സമീപമായിരുന്നു അപകടം. കപ്പക്കടയില്‍ നിന്നും പുന്നപ്ര ഭാഗത്തേക്ക് വന്ന ബൈക്കിന് പിന്നില്‍ ഇതേ ദിശയില്‍ നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ഇയാള്‍ ഗുരുതരാവസ്ഥതരണം ചെയ്തിട്ടില്ല. പുന്നപ്ര എസ്ഐ: എം.കെ. രമേശന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: