ആലപ്പുഴ: നഗരത്തില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായി. പലഭാഗത്തും തെരുവുനായ്ക്കളുടെ കടിയേറ്റ് ജനങ്ങള്‍ ഭീതിയിലാണ്. ആശ്രമം, പൂന്തോപ്പ്, തോണ്ടന്‍കുളങ്ങര വാര്‍ഡുകളിലും അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യം മൂലം ജനം ഭീതിയിലാണ്. തെരുവു നായ്ക്കളുടെ ഉപദ്രവത്തില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് നഗരസഭാധികൃതര്‍ ഒഴിഞ്ഞുമാറുകയാണ്. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ ആലപ്പുഴ നഗരസഭാ അതിര്‍ത്തിയില്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു. തെരുവു നായ്ക്കളുടെ വന്ധ്യംകരണം നടത്തി സംരക്ഷണ കേന്ദ്രത്തില്‍ അയയ്ക്കുക.
നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് അനുവദിക്കുക. ലൈസന്‍സ് ഇല്ലാതെ വളര്‍ത്തുന്നത് കുറ്റകരമാക്കുക. പട്ടികളുടെ കടിയേറ്റാല്‍ അവരുടെ ചികിത്സാ ചെലവ് നഗരസഭ വഹിക്കുക. നായ്ക്കള്‍ റോഡിനു കുറുകെ ചാടി ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നഗരസഭ നല്‍കുക തുടങ്ങിയ ആവശ്യങ്ങളില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലായെങ്കില്‍ മറ്റു റസിഡന്‍സ് അസോസിയേഷനുകളെയും ഉള്‍പ്പെടുത്തി ശക്തമായ ധര്‍ണയും പ്രക്ഷോഭ പരിപാടികളും നഗരസഭാ കവാടത്തില്‍ നടത്തുമെന്ന് ആശ്രമം റസിഡന്‍സ് അസോസിയേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: