ന്യൂദല്‍ഹി: പത്തുകോടി ആധാര്‍ നമ്പറുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്്ധിപ്പിച്ചുകഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇങ്ങനെ ബന്ധിപ്പിച്ചവര്‍ക്ക് സബ്സിഡിയടക്കമുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും അക്കൗണ്ടുകള്‍ വഴിയാകും ലഭിക്കുക.
മാത്രമല്ല സബ്സിഡികളും മറ്റും അര്‍ഹര്‍ക്കാണ് കിട്ടുന്നതെന്ന് ഉറപ്പാക്കാനും ഈ രീതി ഉപകരിക്കും.രാജ്യത്തെ 333 ബാങ്കുകള്‍ ഈ പദ്ധതിയില്‍ അംഗമാണ്. അതിനാല്‍ സ്ഥലം മാറിപ്പോയാലും താമസംമാറിയാലും ആനുകൂല്യങ്ങള്‍ കൃത്യമായി അക്കൗണ്ടില്‍ എത്തും.
ആധാര്‍ കാര്‍ഡിന്റെ കോപ്പി ബാങ്കില്‍ നല്‍കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.
ആധാര്‍ ബാങ്ക് അക്കൗണ്ട് ബന്ധം ഉറപ്പാക്കാന്‍ *99*99# മൊബൈലില്‍ ഡയല് ചെയ്താല്‍ മതി.ഇതിന് ഒന്നരരൂപയേ ചെലവാകുകയുള്ളൂ.ഗ്യാസ്, പൊതുവിതരണ കേന്ദ്രം വഴിയുള്ള ഭക്ഷ്യവസ്തുക്കള്‍ മണ്ണെണ്ണ എന്നിവയുടെ സബ്സിഡി, സ്ക്കോളര്‍ഷിപ്പ് തുകകള്‍ തുടങ്ങിയവയെല്ലാം അക്കൗണ്ടുകള്‍ വഴിയാണ് ലഭിക്കുക.
2014 ഡിസംബര്‍ വരെയായി ആധാര്‍ വഴി 5,151.51 കോടിയുടെ എട്ടുകോടി ഇടപാടുകള്‍ നടത്തിക്കഴിഞ്ഞു.ഇതിനകം 72കോടിയാള്ക്കാര് ആധാര്‍ എടുത്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: