ന്യൂദല്‍ഹി: ഗിരീഷ് മാലിക്കിന്റെ ദേശീയ അവാര്‍ഡ് നേടിയ ചിത്രമായ ജല്‍ 2014ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്തു. ജലദൗര്‍ലഭ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മികച്ച ചലച്ചിത്രം, ഒറിജിനല്‍ സ്‌കോര്‍ എന്നീ വിഭാഗങ്ങളിലായി 87-ാമത് അക്കാദമി അവാര്‍ഡിന്റെ റിമൈന്‍ഡര്‍ ലിസ്റ്റിലാണ് ജല്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതുകൂടാതെ ജലിന്റെ തിരക്കഥ സ്ഥിരമായി ഓസ്‌കര്‍ ലൈബ്രറി ശേഖരത്തില്‍ സൂക്ഷിക്കുന്നതിനുവേണ്ടിയും ക്ഷണിച്ചിട്ടുണ്ട്.
ഹോളീവുഡ് ചലച്ചിത്രങ്ങളായ ഇന്റര്‍സ്‌റ്റെല്ലര്‍, എക്‌സ്ഡസ്, 300 റൈസ് ഓഫ് എംപയര്‍ എന്നീ ചലച്ചിത്രങ്ങളാണ് ഈ വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റ് ചലച്ചിത്രങ്ങള്‍.
വണ്‍ വേള്‍ഡ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പുനീത് സിങ്ങാണ് ചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുരബ് കോലി, കീര്‍ത്തി കുല്‍ക്കര്‍ണി, തനിഷ്ത ചാറ്റര്‍ജി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജല്‍ പൂര്‍ത്തീകരിക്കുന്നതിനായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ തരണംചെയ്യേണ്ടതായി വന്നിട്ടുണ്ടെന്നും ഇത്തരത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും സംവിധായകന്‍ ഗിരീഷ് മാലിക് പറഞ്ഞു.
ഹിന്ദിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ചലച്ചിത്രം വിദേശഭാഷവിഭാഗത്തിലല്ലാതെ മികച്ച ചിത്രങ്ങളുടെ വിഭാഗത്തിലാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. സോനു നിഗമും ബിക്രംഘോഷുമാണ് ചലച്ചിത്രത്തിന് പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
സംഗീത സംവിധായകന്‍ എ. ആര്‍. റഹ്മാനും ഓസ്‌കറിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരട്ടഓസ്‌കര്‍ നേടിയിട്ടുള്ള റഹ്മാന്‍ കൊച്ചടയാന്‍, ഹോളീവുഡ് ചലച്ചിത്രങ്ങളായ മില്യണ്‍ ഡോളര്‍ ആം, ഹണ്ട്രഡ് ഫൂട്ട് ജേണി എന്നീ ചലച്ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചതിനാണ് നേമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
2011നുശേഷം വീണ്ടുംഭാരതത്തിലേക്ക് ഓസ്‌കാര്‍ അവാര്‍ഡ് എത്തുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര ആരാധകര്‍. 2015 ജനുവരി 15നാണ് അവാസനഘട്ട നോമിനേഷന്‍ പ്രഖ്യാപിക്കുന്നത്. ഫെബ്രുവരി 22ന് ഹോളീവുഡിലെ പ്രശസ്തമായ ഡോള്‍ബി തിയേറ്ററില്‍ വെച്ചാണ് ഓസ്‌കാര്‍ അവാര്‍ഡുദാനച്ചടങ്ങ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: