പാലാ: സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ കോട്ടയം വിപണന വിഭാഗമായ കൈരളി സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി പ്രദര്‍ശന വിപണനമേള ഇന്ന് മുതല്‍ 28വരെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഇന്ന് 3ന് മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന് മേള ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും 40-ല്‍പരം കരകൗശല കലാകാരന്മാര് മേളയില്‍ പങ്കെടുക്കും. ഈട്ടി, ചന്ദനം, കുമ്പിള്, പിത്തള, ഓട്, അലുമിനീയം തുടങ്ങിയവയിലുള്ള ശില്പങ്ങള്, അലങ്കാരവസ്തുക്കള്‍, മേന്മയേറിയ ബഡ്ഷീര്റുകള്, കുഷ്യന് കവറുകള്‍, സോഫാബാക്ക്, ബംഗാള്‍ കോട്ടണ്‍സാരികള്‍, മധുര ചുങ്കിടിസാരികള്, ഖാദി കുര്‍ത്തകള്‍, ഖാദിഷര്ട്ടുകള്, ലേഡീസ് ടോപ്പുകള്‍, നൈറ്റികള്‍, തിരുപ്പൂര്‍ ബനിയനുകള്‍, ചുരിദാറുകള്‍, ഹൈദ്രബാദ് പേള്‍സ്, സെമി പേഷ്യസ് സ്റ്റോണ്‍ ജൂവലറി, കറികത്തികള്‍, ചിരട്ടയില്‍ തീര്‍ത്ത ഉല്പന്നങ്ങള്, ചന്നപട്ടണം ടോയ്സ്, ചന്ദനതൈലം, രാമച്ചം ഉല്പന്നങ്ങള്, ആയൂര്‍വേദ ഉല്പന്നങ്ങള്, മണ്‍ചട്ടികള്‍, പൈതൃക പട്ടികയില്‍ സ്ഥാനം നേടിയ ആറന്മുള കണ്ണാടികള്‍, മ്യൂറല്‍ രവിവര്‍മ്മ ചിത്രങ്ങള്‍ തുടങ്ങി നിരവധി കരകൗശല കൈത്തറി ഉല്പന്നങ്ങള് മേളയില്‍ ലഭ്യമാണ്.
രാവിലെ 10മുതല്‍ വൈകിട്ട് 8 മണിവരെയാണ് പ്രദര്‍ശനം. ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും പ്രദര്‍ശനവും വില്പനയുമുണ്ട്. പ്രവേശനം സൗജന്യമാണെന്ന കൈരളി കോട്ടയം മാനേജര്‍ വി.എ. ചാക്കോ, മേളയുടെ മുഖ്യ സംയോജക സി. വിമല എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: