കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുവമോര്‍ച്ച മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കേവലം വിദ്യാര്‍ത്ഥികളെ മാത്രം പ്രതിയാക്കി കേസൊതുക്കാന്‍ നോക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉള്ളത്. തീരദേശ മയക്കുമരുന്ന്-കള്ളനോട്ട് മാഫിയകള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ട് എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ കേസില്‍ വസ്തുനിഷ്ടമായ അന്വേഷണം ആവശ്യമാണെന്നും യുവമോര്‍ച്ച പറഞ്ഞു.
അഭിലാഷിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് പറക്കളായി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാഗേഷ് കുമാര്‍, സെക്രട്ടറി രാജ് മോഹന്‍, ജില്ലാ കമ്മറ്റി അംഗം പ്രവീണ്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന് സംസാരിച്ചു. ഇന്ന് വൈകുന്നേരം 4.30ന് മാന്തോപ്പ് മൈതാനിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പൊതുയോഗം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: