മാലൂര്‍: മാലൂരില്‍ സിപിഎം അക്രമത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച ഉച്ചക്കുമായാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ കുറുമ്പോളി തേജസ് നിവാസില്‍ തേജസ്(21), എരട്ടേങ്ങല്‍ സ്വദേശികളായ കുഞ്ചക്കരമ്മല് ഹൗസില്‍ ലിജിന്‍ ലാല്‍(22), ശ്രീനിലയത്തില്‍ സുനില്‍(22), കരിമ്പിന്‍ചാല്‍ ഹൗസില്‍ രതീഷ്(29) എന്നിവരെ തലശ്ശേരി ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാലൂര്‍പ്പടി ശിവക്ഷേത്രത്തിലെ ഉത്സവം കണ്ട് വെള്ളിയാഴ്ച രാത്രി 11.30 ഓടെ വീട്ടിലേക്ക് മടങ്ങിയ തേജസ്സിനെ കുണ്ടേരിപ്പൊയിലിലെ സിപിഎം ക്രിമിനലുകളായ സുഭാഷ്, പ്രജില്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഏഴംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 12.30 ഓടെ ഉത്സവപ്പറമ്പില്‍ വെച്ചുതന്നെ ലിജിന്‍ ലാല്‍, സുനില്‍, രതീഷ് എന്നിവരെ സിപിഎം സംഘം അക്രമിച്ചുപരിക്കേല്‍പ്പിച്ചു. പാലോട്ടു വയലിലെ പവിത്രന്റെ മകന് അഭിജിത്ത്, ഇരട്ടേങ്ങലിലെ കമലയുടെ മകന് രതീഷ്, രാഗേഷ്, ബാലന്റെ മകന് വിപിന്‍, മാലൂര്‍ സിറ്റിയിലെ വിജില്‍, നിട്ടാറമ്പിലെ അബിലേഷ്, സജീഷ് എന്നിവരടങ്ങുന്ന സിപിഎം സംഘമാണ് ഇവരെ അക്രമിച്ചത്.
നിലവില്‍ സംഘര്ഘങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് അണികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാനാണ് സിപിഎം കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കുന്നത്. മര്ദ്ദനമേറ്റവരെല്ലാം മുമ്പ് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്നു. ഇത്തരത്തിലുള്ള നിരവധി യുവാക്കളാണ് മാലൂര്‍ മേഖലയില്‍ നിന്നും അടുത്ത കാലത്തായി സിപിഎം ബന്ധം ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ അണിചേരുന്നത്. പരിക്കേറ്റവരെയും സംഘര്‍ഷ മേഖലകളും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന് മാസ്റ്റര്‍, മറ്റ് ഭാരവാഹികളായ പുളുക്കുവന്‍ ഗംഗാധരന്, കെ.പി.രാജേഷ്, പി.രാജന് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: