തൃശൂര്‍: കാര്‍ഷിക സര്‍വ്വകലാശാലയിലെ വകുപ്പു മേധാവിയുടെ പീഡനത്തിനെതിരെ പരാതി നല്കിയ അധ്യാപികയ്ക്ക്, അന്വേഷണ പീഡനമാണ് നേരിടേണ്ടിവരുന്നതെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് പറഞ്ഞു. അന്വേഷണ പീഡനം നടത്തി രസിക്കുന്ന സര്‍വ്വകലാശാല അധികൃതര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിവില്‍ കോടതിയുടെ അധികാരമുള്ള വനിതാകമ്മീഷന് പുല്ലുവില പോലും കല്‍പ്പിക്കാത്ത കാര്‍ഷിക സര്‍വ്വകലാശാല അധികൃതര്‍ സ്ത്രീപീഡനപരാതികള് സംബന്ധിച്ച സുപ്രീംകോടതി വ്യവസ്ഥകളേയും ലംഘിച്ചിരിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ട് സ്ത്രീപീഡനവും കടുത്ത മനുഷ്യാവകാശ ലംഘനവും നടത്തുന്ന കാര്‍ഷികസര്‍വ്വകലാശാല അധികൃതര്‍ ഇപ്പോള്‍ അന്വേഷണ പീഡനം നടത്തി അധ്യാപികയെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീതിക്കുവേണ്ടി യാചിക്കുന്ന ഈ അധ്യാപികയുടെ രോദനം രാജ്യമാസകലം ബോധവല്‍ക്കരണം നടത്തുന്ന മനുഷ്യാവകാശ സംഘടനകളും, സാഹിത്യ സാംസ്കാരിക നായകരും കേട്ടതായിപോലും നടിക്കുന്നില്ല.
സംഭവം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും എ.നാഗേഷ് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: