ന്യൂദല്‍ഹി: സമൂഹത്തില്‍ മഹാവിപത്തായി മാറിയിരിക്കുന്ന ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള തന്റെ ചിന്തകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റേഡിയോയിലൂടെ ഇന്ന് ശ്രോതാക്കളുമായി പങ്കുവയ്ക്കും. മന് കി ബാത്ത് എന്ന റേഡിയോ പരിപാടി രാവിലെ 11 മണിക്കാണ് പ്രക്ഷേപണം ചെയ്യുക. ഈ വിഷയത്തില്‍ നിരവധിയാളുകള്‍ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചതായും അതെല്ലാം കൂടുതല്‍ സഹായകമായതായും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ശല്യം ഇല്ലാതാക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നവംബര്‍ നാലിന് അഭിപ്രായങ്ങള്‍ ക്ഷണിച്ചിരുന്നു.റേഡിയോയിലൂടെ ഇത് മൂന്നാം തവണയാണ് മോദി ശ്രോതാക്കളെ അഭിസംബോധന ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: