തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചീഫ് ജനറല്‍ മാനേജരായി ചുമതലയേറ്റു. ഉച്ചമൂല്യ കോര്‍പ്പറേറ്റ് വായ്പ, ട്രഷറി പ്രവര്‍ത്തനങ്ങള്‍, ആസ്തിബാദ്ധ്യതാ കൈകാര്യം എന്നിവയുള്‍പ്പെടുന്ന വാണിജ്യ ബാങ്കിങ് വിഭാഗത്തിന്റെ ചുമതലയാണ്.
1985-ല്‍ എസ്ബിടിയില്‍ പ്രൊബഷനറി ഓഫീസായി ബാങ്കിങ് സേവനത്തില്‍ പ്രവേശിച്ച ആദികേശവന് മര്‍ച്ചന്റ് ബാങ്കിങ്, വിദേശനാണ്യവിനിമയം, കോര്‍പ്പറേറ്റ് വായ്പ, റീട്ടെയല്‍ ബാങ്കിങ് തുടങ്ങി വിഭിന്നമേഖലകള് കൈകാര്യം ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിംഗപ്പൂര്‍ ശാഖയില്‍ 2006 മുതല്‍ 2010വരെ നാലുവര്‍ഷ സേവനകാലത്ത് വ്യാപാര വായ്പാബാങ്കിംഗ്, സിന്‍ഡിക്കേറ്റ് വായ്പകള്‍, അന്താരാഷ്ട്ര ബാങ്കിങ് എന്നിവയിലും പ്രാഗത്ഭ്യം കൈവരിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറില്‍ വായ്പാവിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജരായും സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാലയില്‍ ന്യൂദല്‍ഹി റീട്ടെയ്ല്‍ ബാങ്കിങ് ശൃംഖലാ ജനറല്‍ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം കരമന സ്വദേശിയായ ആദികേശവന് പത്രപ്രവര്‍ത്തകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: