തിരുവനന്തപുരം: അദ്ധ്യാപകരുടെ തൊഴിലുറപ്പു പ്രശ്നം പരിഹരിക്കാന്‍ താല്‍ക്കാലിക പ്രഖ്യാപനമായി. വിദ്യാര്‍ത്ഥി- അദ്ധ്യാപക അനുപാതം 45:1 -ല്‍നിന്ന് മാറ്റാനുള്ള കേരള സര്‍വീസ് ചട്ടം മാറ്റുന്നതിനു പകരം 2014-15 വര്‍ഷത്തേക്കുള്ള താല്‍ക്കാലിക പാക്കേജ് അവതരിപ്പിക്കാനേ സര്‍ക്കാരിനായുള്ളു.
അദ്ധ്യാപക സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന അടിസ്ഥാന ആവശ്യങ്ങളില്‍ ഒരു പരിഹാരവും കാണാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനായില്ല. കലോത്സവം തടസപ്പെടാതിരിക്കാനും സംസ്ഥാന പണിമുടക്ക് മുടക്കാനും മാത്രം ലക്ഷ്യമിട്ടുള്ള തല്ക്കാല പരിഹാരമേ ആയുള്ളു.
കെഇആര്‍ പ്രകാരം 45:1 അനുപാതത്തില്‍ തന്നെ തസ്തിക നിര്‍ണ്ണയം നടത്തണം. എന്നാല്‍ റിട്ടയര്‍മെന്റ്, മരണം, രാജി, പ്രമോഷന് എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍, 2010-11 നു ശേഷം 2013-14 വരെ നടത്തിയ നിയമനങ്ങള്‍ കുട്ടികള്‍ ഇല്ലാതെ വരുന്ന പക്ഷം എല്‍ പി സ്കൂളുകളില്‍ 30:1 ഉം യുപി, ഹൈസ്കൂളുകളില്‍ 35:1 ഉും അനുപാതത്തില്‍ അംഗീകരിക്കുമെന്നാണ് പുതിയ തീരുമാനം. 2014-15 മുതല്‍ 45:1 അനുപാതത്തില്‍ തന്നെയാണ് തസ്തികനിര്‍ണ്ണയം നടത്തുന്നത്.
അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം മാറ്റിയാല്‍ സര്‍ക്കാര്‍ ഇതര സ്കൂളുകളില്‍ നിയമന അഴിമതി നടക്കുമെന്നു തടസം പറയുന്ന സര്‍ക്കാര്‍ പക്ഷേ, 2011-12 നും, 2014-15 നും ഇടയില്‍ അധിക തസ്തികയ്ക്ക് അര്‍ഹത ഉണ്ടായിരുന്ന മാനേജര്‍മാര്‍ നിയമനം നടത്തിയ, തസ്തികള്‍ക്ക് അംഗീകാരം നല്‍കും. പക്ഷേ പിന്നീട് കുട്ടികളുടെ എണ്ണക്കുറവു കാരണം തസ്തിക നഷ്ടപ്പെട്ടാല്‍ അവരെ അദ്ധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തില്ലെന്നു തീരുമാനമുണ്ട്.
ചിതമായ പുനര്‍വിന്യാസം ലഭിക്കുന്നതുവരെ അധ്യാപക ബാങ്കിലുള്‍പ്പെട്ടവര്‍ക്ക് ഇപ്പോള്‍ അവര്‍ ജോലി ചെയ്യുന്ന സ്കൂളില്‍ നിന്നുതന്നെ ശമ്പളം ലഭിക്കും. 2011 മാര്‍ച്ച് 31ന് മുമ്പ് നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണം നല്കാന് ഒറ്റത്തവണത്തെ താത്ക്കാലിക നടപടി മാത്രമാണ് അധ്യാപക ബാങ്ക്. ഇനി അധ്യാപക ബാങ്കില്‍ അധികമായി ആരേയും ഉള്‍പ്പെടുത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: