കൊച്ചി: നേവി ഉദ്യോഗസ്ഥനെ ഹൈക്കോടതി സ്വതന്ത്രനാക്കി. ഭര്‍ത്താവായ സുനില്‍കുമാര്‍ എന്ന നേവി ഉദ്യോഗസ്ഥനെ മനോരോഗിയായി ചിത്രീകരിച്ച് ആശുപത്രിയില്‍ നിര്‍ബന്ധിത ചികിത്സക്ക് വിധേയനാക്കി എന്നാരോപിച്ച് ഭാര്യ ആരതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.
ബംഗളൂരുവിലെ നിംഹാന്‍സിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട് പരിഗണിച്ച ഡിവിഷന് ബെഞ്ച് കഴിഞ്ഞ എട്ടിന് സുനില്‍കുമാര്‍ സാഹുവിനെ കോടതിയില്‍ ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
സാഹുവിന് നിലവില്‍ യാതൊരു പ്രശ്നങ്ങളും കാണുന്നില്ലെന്നും അതിനാല്‍ സ്വതന്ത്രനാക്കുന്നുവെന്നുമായിരുന്നു കോടതി പറഞ്ഞത്. മാത്രമല്ല, അവശേഷിക്കുന്ന 26 ദിവസം അവധിയില്‍ തുടരാമെന്നും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: