ന്യൂദല്‍ഹി: സര്‍വ്വശിക്ഷാ അഭിയാന് പദ്ധതി പ്രകാരം കാഴ്ചയില്ലാത്ത എല്‍പി, യുപി വിഭാഗം കുട്ടികള്‍ക്ക് ബ്രയ്ലി ബുക്കുകളും അച്ചടിച്ച വലിയ ബുക്കുകള്‍ വിതരണം ചെയ്യുന്നു. 2014-15 വര്‍ഷത്തില്‍ 19,652 ബ്രയ്ലി ബുക്കുകളും 35,042 വലിയ പ്രിന്റ് ബുക്കുകളും വിതരണം ചെയ്തു.
രാഷ്ട്രീയ മാധ്യമിക് ശിക്ഷണ്‍ അഭിയാന് പദ്ധതി പ്രകാരം 3000 രൂപ രണ്ടാം ഘട്ടത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും. ഓരോ കുട്ടിയുടെയും ആവശ്യപ്രകാരമായിരിക്കും തുക ചെലവഴിക്കുക. സൗജന്യമായി നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണമെന്ന 2009ലെ ആക്ടനുസരിച്ചാണ്
പദ്ധതികള്‍ നടപ്പിലാക്കുന്നത്. മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ എഴുതി നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: