ബംഗളൂരു: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസ് എന്‍ഐഎ ഏറ്റെടുത്തു.
കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് പ്രകാരമുള്ള കേസായതിനാലാണ് എന്‍.ഐ.എ കോടതിയിലേക്ക് വിചാരണ മാറ്റിയത്. നിലവില്‍ ബംഗളൂരു പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചു വന്നത്.
ബംഗളൂരു പ്രത്യേക കോടതിയില്‍ വിചാരണ തുടരുന്ന കേസിന്റെ തുടര്‍വിചാരണ ഇനി എന്‍ഐഎ കോടതിയില്‍ നടക്കും. കേസിലെ പ്രതിയായ മദനി ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ ജാമ്യത്തിലാണ്. കേസിന്റെ വിചാരണ നാലു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നേരത്തെ വിചാരണക്കോടതിയോട് നിര്‍ദ്ദേശിച്ചിരുന്നു. അതിനിടെയാണ് കേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: