പത്തൊമ്പതമാത് രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് വെള്ളിയാഴ്ച തിരി തെളിയും. വൈകിട്ട് തിരുവനന്തപുരത്തെ നിശാഗന്ധിയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. ഡാന്‍സിംഗ് അറബ്‌സ് ആണ് ഉദ്ഘാടനചിത്രം. തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ജി സെലാനാണ് മേളയുടെ മുഖ്യാതിഥി.
ഒരു ഡസനോളം തിയേറ്ററുകളില്‍ 140 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വൈവിധ്യമാര്‍ന്ന ഒമ്പതോളം വിഭാഗങ്ങളായാണ് സിനിമകള്‍ കാണികളിലേക്കെത്തുക. ഓപ്പണ്‍ ഫോറം ,പാനല്‍ ചര്‍ച്ചകളും സെമിനാറുകളും മേളയുടെ മാറ്റു കൂട്ടും. വൈവിധ്യമായ ജീവിത കാഴ്ചകള്‍ നിറഞ്ഞ അഞ്ച് ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടും.
ചൈനീസ് സംവിധായകന്‍ ഷീ ഫെയ് ആണ് ജൂറി ചെയര്‍മാന്‍. മത്സരവിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. മുന്‍പുള്ള മേളകളില്‍ നിന്ന് വ്യത്യസ്ഥമായി ഡെലിഗേറ്റുകള്‍ പ്രദര്‍ശനത്തിന് മുന്‍പായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് റിസര്‍വ് ചെയ്യാനാവുക.
മലയാള സിനിമകള്‍ക്കും ഇത്തവണ മേളയില്‍ മികച്ച പ്രാതിനിധ്യമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: