തൃശൂര്‍: മുളങ്കുന്നത്തുകാവ് ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിലെ നിറമാല മഹോത്സവം 18 മുതല്‍ 20 വരെ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ നൃത്തസന്ധ്യ, ട്രിപ്പിള്‍ തായമ്പക, കഥകളി, പഞ്ചാരിമേളം തുടങ്ങിയവ അരങ്ങേറും.
ആദ്യദിവസം വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സദസ് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഭാസ്കരന് നായര്‍ ഉദ്ഘാടനം ചെയ്യും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, മേളകലാരത്നം കിഴക്കൂട്ട് അനിയന്മാരാര് എന്നിവരെ ശ്രീധര്‍മ്മശാസ്താ പുരസ്കാരം നല്കി ആദരിക്കും.
ചലച്ചിത്ര സംവിധായകന് മാധവ് രാമദാസ്, നടി ശ്വേത മേനോന് എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. സമാപനദിവസം രാത്രി എട്ടരയ്ക്ക് ഗാനമേള, മിമിക്സ്, നൃത്തം അടങ്ങിയ മെഗാഷോ ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ ദേവസ്വം ഓഫീസര്‍ പി.എന്‍.ശങ്കരനാരായണന്, ആഘോഷക്കമ്മിറ്റി പ്രസിഡന്റ് സുകുമാരന്‍ പാടശ്ശേരി, കെ.വി.ഷാജു, എ.രവീന്ദ്രന് എന്നിവര്‍ പത്രമസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: