ന്യൂദല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നായമത്തിലെ 309ാം വകുപ്പ് എടുത്തുകളയുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആത്മഹത്യാ ശ്രമം കുറ്റകരമാക്കുന്നഈ വ്യവസ്ഥ പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുമായിരുന്നു. പതിനെട്ട് സംസ്ഥാനങ്ങളും നാലു കേന്ദ്രഭരണപ്രദേശങ്ങളും ഈ വകുപ്പ് നീക്കം ചെയ്യുന്നതിനെ പിന്തുണച്ചു. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അറിയിച്ചതാണിത്.
ലോ കമ്മീഷന് ഇൗ വകുപ്പ് നീക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: