തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷയായ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ വിജയശതമാനം 15ല്‍ താഴെമാത്രം. എല്‍.പി.വിഭാഗ ത്തില്‍ 11.44%, യു.പി.വിഭാഗത്തില്‍ 12.51%, ഹൈസ്ക്കൂള് വിഭാഗത്തില്‍7.70%, സ്പെഷ്യലിസ്റ്റ്/ഭാഷ യു.പി.വിഭാഗത്തില്‍ 14.10%, ആണ് ജയം. ഈ വര്‍ഷം 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ ആരും തന്നെയില്ല. നാലു കാറ്റഗറികളിലുമായി ഏഴ് പരീക്ഷാര്‍ത്ഥികള്‍ 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയില്‍ മാര്‍ക്ക് ലഭിച്ചവരായുണ്ട്.
അദ്ധ്യാപകരുടെ ഗുണനിലവാരത്തിലും നിയമന പ്രക്രിയയിലും ദേശീയതലത്തില്‍ ബഞ്ച്മാര്‍ക്ക് ഉണ്ടാക്കുക, അദ്ധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവയില്‍ പഠിച്ച് പുറത്തിറങ്ങുന്ന അദ്ധ്യാപക വിദ്യാര്‍ത്ഥികളുടെയും ശേഷി നിലവാരം ഉയര്‍ത്തുക, അദ്ധ്യാപക ഗുണനിലവാരം ഉയര്‍ത്തുക എന്നിവയാണ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
അദ്ധ്യാപകരായി നിയമിക്കുന്നവര്‍ക്ക് അദ്ധ്യാപക പ്രക്രിയയിലെ വെല്ലുവിളികളെ നേരിടാന്‍ ആവശ്യം വേണ്ട അഭിരുചികളും ശേഷികളും ഉണ്ടെന്ന് ഉറപ്പാക്കാനായിരുന്നു ടെസ്റ്റ.്
വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ ഫലം ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി എന്ന
വെബ്സൈറ്റില്‍ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പരിശോധനയ്ക്കായി പരീക്ഷാ സെന്റര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ഡിസംബര്‍ 18 മുതല്‍ 31 വരെയുള്ള തീയതികളില്‍ ഹാജരാകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: