കൊച്ചി: ടാറ്റാ ഡോകോമോ ഡൂ ബിഗ് സിമ്പോസിയം എന്ന പേരില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.
വ്യവസായ രംഗത്തെ വിദഗ്ധരെയും സംരംഭകരെയും സിഐഒമാരെയും ഒരു വേദിയില്‍ കൊണ്ടുവന്ന് സാങ്കേതിക രംഗത്തെ പുതിയ ട്രെന്‍ഡുകളുടെ പ്രയോജനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു ലക്ഷ്യം.
ഡൂ ബിഗ് സിമ്പോസിയത്തിന്റെ പ്രധാന വിഷയം ബിസിനസ് രംഗത്ത് എസ്എംഐ (സോഷ്യല്‍, മൊബൈല്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്)യുടെ മികവ് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതായിരുന്നു.
ബിസിനസില്‍ സാങ്കേതിക വിദ്യകള്‍ ഒരു അനിവാര്യതയാണെന്നും അതിന്റെ സ്വാധീനം പ്രാധാന്യമേറിയതാണെന്നും ടാറ്റാ ടെലിസര്‍വ്വീസസ് എന്റര്‍പ്രൈസസ് തലവന്‍ പ്രതീക് പാഷൈന് അഭിപ്രായപ്പെട്ടു. മണപ്പുറം ഫിനാന്‍സ് ചീഫ് ടെക്നോളജി ഓഫീസര്‍ മോഹന്‍ വിശാകാത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ. എന്‍ സി നായര്‍, സുരേഷ് കെ, ജോര്‍ജ്ജ് മടുക്കാക്കുഴി, ഹിമാന്‍ഷു ഖന്ന തുടങ്ങിയര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: