തിരുവനന്തപുരം: ചെലവന്നൂരില്‍ ഡിഎല്‍എഫ് വന്‍ ചട്ടലംഘനം നടത്തിയതായി മന്ത്രി മഞ്ഞളാംകുഴി അലി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചട്ടലംഘനം നടത്തിയ 19 ബഹുനില കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി നിയമസഭയെ അറിയിച്ചു.
നേരത്തെ ഡിഎല്‍എഫിന്റെ അനധികൃത നിര്‍മാണത്തിനെതിരെ രാവിലെ ഹൈക്കോടതി വിധിയും വന്നിരുന്നു. തീരദേശ ചട്ടംലംഘിച്ച് നിര്‍മിച്ച കെട്ടിടഭാഗങ്ങല് പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: