ന്യൂദല്‍ഹി: യുബര്‍ ടാക്സി സേവനങ്ങല്‍ ദല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. രാജ്യതലസ്ഥാനത്ത് യുബര്‍ കമ്പനി നല്കുന്ന എല്ലാത്തരത്തിലുമുള്ള ടാക്സി സേവനങ്ങളും ഗതാഗതവകുപ്പ് കരിമ്പട്ടികയില്‍ പെടുത്തി.
യുബര്‍ ആപ്പ് ഉപയോഗിച്ച് വിളിച്ച ടാക്സിയുടെ ഡ്രൈവറാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ടാക്സിയില്‍ കയറിയ യുവതിയെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിയെ ഞായറാഴ്ച ദല്‍ഹി മഥുരയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: