മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പിടിച്ചത്.
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന് സമീപമുള്ള സ്ത്രീകളുടെ ടോയ്ലറ്റില് നിന്നാണ് പത്ത് കിലോ സ്വര്‍ണം പിടികൂടിയിരുന്നു.
മൂന്ന് കോടി രൂപയോളം വിലവരുന്ന സ്വര്‍ണം പിടികൂടിയതിനെ തുടര്‍ന്ന് രണ്ടു പേരെ ഡിആര്‍ഐ അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: