തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അധ്യാപകരും 2015 ജനുവരി 22ന് പണിമുടക്കും. അഞ്ചുവര്‍ഷതത്വം ഉറപ്പാക്കി ശമ്പള പരിഷ്കരണം നടപ്പാക്കുക, 2014 ജൂലൈ ഏഴ് മുതല്‍ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി എന്നീ മുന്നണികളുടെ ആഭിമുഖ്യത്തിലാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ജനുവരി 12 ന് സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ. ശ്രീകുമാര്‍, അധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ എസ്. വിജയകുമാരന്‍ നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമരസമിതി നേതാക്കളായ എ.കെ. ഉണ്ണികൃഷ്ണന്, പരശുവെക്കല്‍ രാജേന്ദ്രന്, ആര്. ശരത്ചന്ദ്രന് നായര്‍ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: