ശബരിമല : ശബരീശന്റെ അനുഗ്രഹത്തിനായി മലകയറുന്ന ഒരോ അയ്യപ്പഭക്തര്‍ക്കും പാപം കഴുകുന്ന പുണ്യമായി മാറുകയാണ് ഉരക്കുഴി എന്ന കാനനതീര്‍ത്ഥം.
ഭഗവത് ദര്‍ശനത്തിന് ശേഷം ഈപുണ്യതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് തങ്ങളുടെ പാപഭാരങ്ങളും, ക്ഷീണവും കഴുകികളഞ്ഞാണ് ഓരോ ഭക്തനും മലയിറങ്ങുന്നത്. പാണ്ടിത്താവളത്തില്‍ നിന്നും മുന്നൂറ് മീറ്ററോളം ദൂരെയാണ് ഈപുണ്യതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.
പരമ്പരാഗത പാതയായ പുല്ലുമേട്ടില്‍ നിന്നും നടന്നുവരുന്ന ഭക്തര്‍ ഈതീര്‍ത്ഥം കടന്നാണ് ഭഗവത് സന്നിധിയില്‍ എത്തിച്ചരുന്നതും. മഹിഷീ നിഗ്രഹത്തിന് ശേഷം ധര്‍മ്മശാസ്താവ് ഈ കാനനതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് പാപമോക്ഷം നേടി് സന്നിധിയില്‍ എത്തിച്ചേര്‍ന്നു എന്നാണ് വിശ്വാസം.
ഈവിശ്വാസത്തിന്റെ ചുവട്പിടിച്ച് പാപഭാരങ്ങളില്‍ നിന്നുംമുക്തിനേടുന്നതിനായി പവിത്രമായ ഈതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിക്കാന്‍ നിരവധി ഭക്തരാണ് ഇവിടേക്ക് എത്തിച്ചരുന്നത്. ഒരാള്‍ക്ക് മാത്രമേഇരുന്ന് കുളിക്കാന്‍ കഴിയൂ എന്നതും, ഇവിടേക്കെത്തുന്ന ജലം പുണ്യ നദിയായ പമ്പയുടെ കൈവഴിയായ കുമ്പളം തോട്ടില്‍ നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്കുപതിക്കുന്ന ഔഷധവാഹിനിയുമാണ്.
ശബരിമലയ്ക്കുള്ള അതേ പ്രത്യേകതതന്നെയാണ് ഈ തീര്ത്ഥത്തിനുമുള്ളത്. എന്നാല്‍ ഇതിനെ പരിപാലിച്ച് പോരുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട തരത്തിലുളള ഒരുനടപടിയും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിന് വ്യക്തമായ ഉദാഹരണമാണ് ഉരക്കുഴിതീര്ത്ഥത്തിലേക്ക് അയ്യപ്പഭക്തരെ വഴികാട്ടുന്ന സൂചനാ ബോര്‍ഡുകളുടെ കുറവുകള്‍.
ഇതുമൂലം ഇവിടേക്കെത്താന്‍ ഭക്തര്‍ വളരെയധികം ക്ളേശിക്കേണ്ടതായും വരുന്നുണ്ട്. പലപ്പോഴും പാണ്ടിത്തവാളത്തിന് മുകളില്‍ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഭക്തര്‍ക്ക് ഇവിടേക്കുള്ള വഴികാട്ടിയാകുന്നത്.
ആയതിനാല്‍ തീര്‍ത്ഥാടന കാലത്തെങ്കിലും ഭക്തര്‍ക്ക് സുഗമമായി ഇവിടേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ സൂചന ബോര്‍ഡുകള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: