പന്തളം: പന്തളം തോന്നല്ലൂര്‍ പതിനേഴാം വാര്‍ഡില്‍ കൈത്തോട് മണ്ണിട്ട് നികത്തി. താഴയില്‍ വയലിന്റെ കൈത്തോടാണ് സമീപമുള്ള ഭൂഉടമ ഒരാഴ്ച മുന്‍പ് മണ്ണിട്ടുയര്‍ത്തിയത്. മഴ കാലം ആയാല്‍ അടുത്ത പ്രദേശങ്ങളിലെ വെള്ളം ഒഴുകി ഈ കൈത്തോടില്‍ ആണ് എത്തുന്നത്.ഇത് മണ്ണ് ഇട്ടത്തോടെ വെള്ളം ഒഴുക്ക് നിലക്കും.
കൈത്തോടിനു സമീപം ഉള്ള സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആണ് ഇങ്ങനെ ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. തോട് മണ്ണിട്ടു നികത്തിയതിനെ തുടര്‍ന്ന് ബിജെപി സ്ഥലത്ത് കൊടിനാട്ടിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച ബിജെപി വാര്‍ഡ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി.
തോന്നല്ലൂര്‍ കോടാലിപറമ്പില്‍ ഹരികുമാര്‍ ഗ്രാമപഞ്ചായത്തില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജുകല്ലുംമൂടന്, സെക്രട്ടറി എം.വിജയന് എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ച നടത്തി.തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വ്യക്തിക്ക് നോട്ടീസ് നല്കി. നോട്ടീസ് നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മണ്ണ്എടുത്ത് മാറ്റാനുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: