ശബരിമല: കനത്ത സുരക്ഷാ പരിശോധനയ്ക്കിടയിലും ശബരിമലയില്‍ ഭക്തര്‍ക്ക് സുഖ ദര്‍ശനം. ഇന്നലെ പുലര്‍ച്ചെ 3 മണിക്ക് തന്നെ നട തുറന്നു.
എല്ലാ ഭക്തരെയും സുരക്ഷാ പരിശോധനക്ക് ശേഷം മാത്രമാണ് കടത്തി വിട്ടത്. ജീവനക്കാരെ ഉള്‍പ്പെടെ ബോംബ് സ്ക്വാഡ് പരിശോധനക്ക് വിധേയമാക്കി. കൂടാതെ നിരവധി സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കി.
സംസ്ഥാന പോലീസ്, 30 തണ്ടര്‍ ബോള്ട്ടംഗങ്ങള്, 20 സ്പെഷ്യല്‍ കമാന്‍ഡോകള്‍, ദ്രുതകര്‍മ സേന, ദേശീയ ദുരന്ത നിവാരണ സേന, അന്യ സംസ്ഥാന പോലീസ്, ബോംബ് സ്ക്വാഡ് എന്നിവര്‍ സേവനത്തിനുണ്ടായിരുന്നു.
എഡിജിപിയും ശബരിമല പോലീസ് ചീഫ് കോ ഓര്‍ഡിനേറ്ററുമായ കെ. പത്മകുമാര്‍, സ്പെഷ്യല്‍ ഓഫീസര്‍ കെ. വിജയന്, എഎസ്ഒ ടി. നാരായണന്, ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്, ദ്രുതകര്‍മ സേനാ ഡെപ്യൂട്ടി കമാന്‍ഡന്റ് എസ്.എസ്. ദേവ് തുടങ്ങിയവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: