ശബരിമല: ശബരിമലയില്‍ സുരക്ഷാ ക്രമീകരണം ശക്തമാക്കി. ഇന്നലെ വൈകിട്ട് 5 മണി മുതല്‍ പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ശബരിമലയും പരിസര പ്രദേശങ്ങളും. നിയന്ത്രണം ഇന്ന് രാത്രി വരെ തുടരും.
കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടുന്നുള്ളു. ഇരുമുടിക്കെട്ടിനൊപ്പമുള്ള ലഗേജുകള്‍ പരിശോധനക്ക് വിധേയമാക്കും. വിവിധ സ്ഥലങ്ങളില്‍ ബോബ് സ്ക്വാഡ് പരിശോധന നടത്തി . ട്രാക്ടര്‍ സേവനം അടിയന്തിര ഘട്ടത്തില്‍ മാത്രമാക്കി. സിസി ടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
നെയ്തോണിയില്‍ നെയ്യ് പൊട്ടിച്ചൊഴിക്കാന്‍ അനുവദിക്കുകയില്ല. പകരം മാളികപ്പുറത്തേക്കുള്ള ഫ്ൈളഓവറില് ഇതിനായി സൗകര്യമൊരുക്കി. വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: