ശബരിമല : അന്തര്‍ ദേശീയ അയ്യപ്പസേവാസമിതിയുടെ നേതൃത്വത്തില്‍ ആദ്ധ്യാത്മിക, സാംസ്ക്കാരിക മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച്ചവെയ്ച്ച മഹദ് വ്യക്തികള്‍ക്കും, സംഘടനകള്ക്കുമായ് ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. പ്രഥമ ധര്‍മ്മരക്ഷാ പുരസ്ക്കാരം നേടിയ ദുബായ് അയ്യപ്പ സേവാസമിതിയുടെ ജനറല്‍ സെക്രട്ടറി എം.പി.രാജേഷിനും, അയ്യപ്പ സേവാ പുരസ്ക്കാരങ്ങള്‍ നേടിയ അയ്യപ്പ സേവാ സമാജം ശബരിമല ക്യാമ്പ് ഓഫീസര്‍ കെ.കെ.മൂര്‍ത്തി, അഖില ഭാരത അയ്യപ്പ സേവാസംഘം ശബരിമല വാളണ്ടിയര്‍ ക്യാപ്റ്റന്‍ തഞ്ചാവൂര്‍ കെ.ദാമോധരന് എന്നിവര്‍ക്ക് സന്നിധാനത്ത് നടന്ന ചടങ്ങില്‍ തന്ത്രി കണ്ഠര് രാജീവരര്, ശബരിമല മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: