കരുനാഗപ്പള്ളി: എല്ലാ ജനങ്ങള്‍ക്കും തുല്യനീതിയും വ്യക്തിനിയമങ്ങളിലെ ഏകതയും മതേതരജനാധിപത്യം പുലരാന്‍ അനിവാര്യമാണെന്നും ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തില്‍ ഉള്ളതുകൊണ്ട് ഏകീകൃതസിവില്‍ നിയമം സാധ്യമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും കേരളാ ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ.എന്‍.വി.അയ്യപ്പന്‍പിള്ള പറഞ്ഞു.
ഭാരതീയ അഭിഭാഷകപരിഷത്ത് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചര്‍ച്ചാസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകീകൃതസിവില്‍ നിയമം മതസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയസമിതിയംഗം അഡ്വ.ടി.ഒ.നൗഷാദ് പറഞ്ഞു.
നിര്‍ബന്ധമായ അടിച്ചേല്‍പ്പിക്കല്‍ ആത്മീയതയില്‍ ചരിക്കുന്ന ഇസ്ലാമിനില്ലെന്നും ദേശീയവിചാരാധാര പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമുഖമായ ബിജെപിക്ക് ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും ഏകീകൃതസിവില്‍ നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ ഏകീകൃതസിവില്‍ നിയമം പ്രാബല്യത്തിലുണ്ടെന്നും നൗഷാദ് ചൂണ്ടിക്കാട്ടി.
അഭിഭാഷകപരിഷത്ത് ജില്ലാപ്രസിഡന്റ് അഡ്വ.ആര്.അമ്പിളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.എസ്.രാജേന്ദ്രന് പങ്കെടുത്തു. അഡ്വ.അരുള്‍ സ്വാഗതവും അഡ്വ.ശ്രീനുരവീന്ദ്രന് നന്ദിയും പറഞ്ഞു. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ശാസ്താംകോട്ട, കരുനാഗപ്പള്ളി ബാറുകളിലെ അഭിഭാഷകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: