പരവൂര്‍: മഞ്ചാടിമൂടിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ശ്രീധന്യ ചിട്ടിഫണ്ട് ഉടമ നെല്ലേറ്റില്‍ മാരാന് വിളാകത്ത് ദാവൂദ് മകന് മൂസാകുട്ടിയും ഇടവ മാന്തറയില്‍ മംഗളോത്തുവീട്ടില് സിസിയുമാണ് നിരവധിപേരില്‍ നിന്ന് ലക്ഷങ്ങളുമായി മുങ്ങിയത്. ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മുന്‍കൂര്‍ പണം നല്കി വിശ്വാസം പിടിച്ചുപറ്റിയാണ് ഇയാള്‍ നാട്ടുകാരെ കബളിപ്പിച്ചത്. ഈ സ്ഥാപനത്തില്‍ മൂസാക്കുട്ടിയുടെ ജ്യേഷ്ഠന് ബാബുവിനും പാര്‍ട്ണര്‍ഷിപ്പ് ഉള്ളതായി പറയുന്നു.
ചിട്ടിപണം കൈപ്പറ്റുന്നതിന് സ്ഥാപനത്തില്‍ എത്തിയവരോട് തന്റെ ജ്യേഷ്ഠന് ഇതിന്റെ ഡയക്ടറാണെന്നും അദ്ദേഹവുമായി സംസാരിച്ചിട്ട് ചിട്ടിപണം നല്‍കാമെന്നും കഴിഞ്ഞമാസം മൂസാക്കുട്ടി പറഞ്ഞതായി ചിട്ടിയില്‍ ചേര്‍ന്നവര്‍ പറയുന്നു.
അനധികൃത ചിട്ടിസ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന് കുബേരയില്പ്പെടുത്തി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചും മൂസാക്കുട്ടിയെയും ഭാര്യയെയും കണ്ടെത്തുന്നതിനും സമഗ്രമായ പോലീസ് അന്വേഷണം നടത്തണമെന്ന് ചിട്ടിപണം നഷ്ടപ്പെട്ടവര്‍ പറഞ്ഞു.
ഏകദേശം അറുപതുലക്ഷംപേര് പരവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ മുങ്ങുന്നതിന് ഒരാഴ്ച മുമ്പ് സ്ഥാപനത്തില്‍ കിടന്ന ഏതാനും ഫര്‍ണിച്ചറുകള്‍ ഇയാളുടെ നെല്ലേറ്റിലുള്ള സഹോദരിയുടെ വീട്ടില്‍ കൊണ്ടുപോയതായി അംഗങ്ങള്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഒട്ടേറെപേര്‍ പരാതിയുമായി എത്തുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: