തൊടുപുഴ : മോതിരം വിരലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി വേദന കടിച്ചമര്‍ത്തി ഫയര്‍ സ്റ്റേഷനിലെത്തി. കാഞ്ഞാര്‍ മരവെട്ടിക്കല്‍ അമല്‍ പി. സുകുമാരന്‍ (18) ആണ് തൊടുപുഴ ഫയര്‍ സ്റ്റേഷനില്‍ അഭയം പ്രാപിച്ചത്. ഇടതുകയ്യുടെ മോതിര വിരലില്‍ അണിഞ്ഞ ഫാഷന്‍ മോതിരമാണ് വിദ്യാര്‍ത്ഥിയെ വേദനിപ്പിച്ചത്. നീരുവച്ച കയ്യുമായി ഫയര്‍ സ്റ്റേഷനിലെത്തിയ അമലിനെ ഫയര്‍ഫോഴ്സ് സംഘം തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കൈ മരപ്പിച്ചതിന് ശേഷം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വിരലില്‍ കുരുങ്ങിയ മോതിരം അറുത്തുമാറ്റി. പ്രസിഡന്‍സി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: