കൊട്ടാരക്കര: അനാഥാലയത്തിന്റ മറവില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടത്തുന്ന തൃക്കണ്ണമംഗല്‍ മലങ്കര ദൈവസഭക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് ദുര്‍ബലമായ വകുപ്പുകള്‍.
രാഷ്ട്രീയരംഗത്തെ ചിലര്‍ ഉന്നതര്‍ ഇടപെട്ടാണ് കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നത്. ഇവിടെ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് തന്റെ തന്നെ ഉദാഹരണം ചൂണ്ടിക്കാട്ടി ജയ്സണ്‍ ആയി മാറിയ തമിഴ്നാട് സ്വദേശി കനകരാജന് പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പാര്‍പ്പിച്ചു എന്ന കുറ്റം മാത്രമെ പോലീസ് ചുമത്തിയിച്ചുള്ളു. അനാഥയത്തിന്റ ബോര്‍ഡോ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ അനാഥാലയം നടത്തിയതിനും കുട്ടികളെ തമിഴ്നാട്ടില്‍ നിന്ന് കടത്തികൊണ്ട് വന്നതിനും കേസെടുത്തിട്ടില്ല. സംഭവം വിവാദമായ അന്നുമുതല്‍ കേസൊതുക്കാന്‍ വേണ്ടി ശക്തമായ സമ്മര്‍ദ്ദങ്ങളാണ് പോലീസിന് മേല്‍ ഉണ്ടായത്.
ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കേസ് പോലും എടുക്കാന്‍ തയ്യാറായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ പീഡനത്തിനിരയായ കുട്ടി മതില് ചാടി ഇറ്റിസി മുക്കിലെ കടയില്‍ എത്തിയതോടെയാണ് തൃക്കണ്ണമംഗലില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റ കഥകള്‍ പുറംലോകം അറിയുന്നത്. പതിനൊന്ന് പേരെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ഹിന്ദുഐക്യവേദി നേതാക്കള്‍ പോലീസിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സാമൂഹ്യക്ഷേമ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി. ഇവരുടെ രേഖ പരിശോധിച്ചതില്‍ അനാഥാലയം നടത്താനുള്ള യാതൊരു രേഖകളും കൈവശമില്ല. മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തികൊണ്ട് വന്ന് താമസിപ്പിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുക തുടങ്ങി ഗുരുതരമായ നിയലംഘനങ്ങളാണ് വര്‍ഷങ്ങളായി നടത്തിവരുന്നത്.
ഇവിടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി എത്തി ഏറ്റെടുത്തിരുന്നു. തൃക്കണ്ണമംഗല്‍ സ്വദേശി എബ്രഹാംജോണിന്റ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കേസൊതുക്കി തീര്‍ക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്താനാണ് ഹിന്ദുസംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: