ഇടുക്കി : മണ്ഡല കാലം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ജില്ലാ ഭരണകൂടം യോഗം വിളിച്ച് അയ്യപ്പന്മാര്ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ നീക്കം ആരംഭിച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി മഞ്ചുമല വില്ലേജാഫീസില്‍ പ്രത്യേക കണ്ട്രോള് റൂം തുറന്നു.
ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലയിലെ ആറ് തഹസില്‍ദാര്‍മാര്‍ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതല നല്‍കിയിട്ടുണ്ട്.
ഇവരുടെ ഏകോപനം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന അസി. കളക്ടര്‍ ജാഫര്‍ മാലിക്ക് നിര്‍വഹിക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‍ക്കായി താല്‍ക്കാലിക ടോയിലറ്റ് സംവിധാനങ്ങളും പോര്‍ട്ടബിള്‍ ശൗചാലയങ്ങളും തയ്യാറായിട്ടുണ്ട്.
സംസ്ഥാനത്തെ അയ്യപ്പഭക്തര്‍ക്ക് പുറമെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്തര്‍ അധികമായും കുമളി വഴിയാണ് കടന്ന് പോകുന്നത്. ഇവര്‍ക്ക് ശബരിമല പാതയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ മുന്നറിയിപ്പ് ബോര്‍ഡുകളും ഭക്തര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന കുളികടവുകള്‍, പ്രധാന റോഡ് മാര്‍ഗ്ഗങ്ങള്‍, കുളി കടവുകളിലെ അപകടാസാദ്ധ്യത തുടങ്ങി സുരക്ഷയെ കരുതിയുള്ള അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള ചുമതല ജലവിഭവ വകുപ്പിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: