അഞ്ചാലുംമൂട്: വികസനത്തിന്റെ പേരില്‍ കണ്ടച്ചിറ ചീപ്പുപാലം പൊളിച്ചിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. ഇതുവരെയും പണി പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നിലവിലെ പാലം തന്നെ മതിയായായിരുന്നു എന്നാണ് ജനം പറയുന്നത്.
പുതിയ പാലത്തിന് ഫണ്ട് അനുവദിച്ചപ്പോള്‍ എംഎല്‍എയ്ക്ക് ഫ്ളക്സ് വച്ച ഇടതന്മാരെയും തങ്ങളാണ് ഫണ്ട് നല്‍കിയതെന്ന് പറയുന്ന വലതന്മാരും ഇന്നത്തെ ഈ അവസ്ഥയ്ക്ക് മറുപടി പറയാനും പ്രതിഷേധ ഫ്ളക്സ് വയ്ക്കാനും കണ്ടില്ല. ദിവസംതോറും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നിലവിലെ പാലം പൊളിച്ചപ്പോള്‍ സമാന്തരമായി നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിന്റെ അവസ്ഥ വളരെ ദയനീയവും മഴ പെയ്താല്‍ ഇതുവഴി യാത്ര ചെയ്യാനും കഴിയില്ല.
വെള്ളക്കെട്ടും കുഴികളും കാരണം വാഹനയാത്രക്കാരും, കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. എംഎല്‍എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ച് പണികള്‍ ആരംഭിച്ചത്. എന്നാല്‍ നാളിതുവരെയായി പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ഇഴഞ്ഞു നിങ്ങുന്നതായാണ് കാണാന്‍ കഴിയുന്നത്. ജനങ്ങളെ വികസനത്തില്‍ എത്തിക്കുന്ന ഇടതന്റെയും വലതന്റെയും കേരളാമോഡല്‍ വികസനം ഇതാണോ എന്നാണ് ജനം ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: