കൊട്ടാരക്കര: പെരുംകുളത്തും ഇഞ്ചക്കാടുമായി നാല് വീടുകളില്‍ മോഷണവും മോഷണ ശ്രമവും നടന്നു.ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഇഞ്ചക്കാട്ട് ഇരമത്ത് വീട്ടില്‍ കുട്ടന്‍പിള്ളയുടെ വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പു മുറിയിലെ അലമാരയിലെ ബാഗില്‍ ഉണ്ടായിരുന്ന ആറായിരം രൂപ ബാഗോടെ അപഹരിച്ചു.
ശബ്ദം കേട്ട് ഉണര്‍ന്ന മരുമകള്‍ ലൈറ്റിട്ടപ്പോള്‍ ഭക്ഷണമുറിയില്‍ നിന്ന കള്ളനെ കണ്ടു. ഇവര്‍ ബഹളം വച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. തൊട്ടടുത്ത് താമസിക്കുന്ന പുത്തൂമുക്കിലെ വാര്‍ഡ് മെമ്പര്‍ അനിതകുമാരിയുടെ വീട്ടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപെട്ടു. സംഭവമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് പ്രദേശമാകെ തെരഞ്ഞെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല.
പെരുംകുളം റേഷന്‍കട ജംഗ്ഷനു സമീപം തറമേല്വീട്ടില് ദാമോദരന്‍പിള്ളയുടെ വീടിന്റ് അടുക്കള വാതില്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷാടാക്കള്‍ രക്ഷപെട്ടു. സമീപത്തുതന്നെയുള്ള നസീറിന്റെ വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്നെങ്കിലും കിടപ്പു മുറിയുടെ വാതില്‍ പൊളിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: