ആലപ്പുഴ: ആലപ്പുഴ ഉപജില്ലാ സ്കൂള്‍ കലോത്സവം തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ നാലുവരെ ലജനത്തുല്‍ മുഹമ്മദീയ്യ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 260 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ മൂവായിരത്തില്‍പ്പരം പ്രതിഭകള്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏഴു വേദികളിലായാണ് കലോത്സവം. ഡിസംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് സ്കൂള്‍ മാനേജര്‍ എ.എം. നസീര്‍ പതാകയുയര്‍ത്തും. 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു. പ്രതിഭാഹരി കലോത്സവം ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാ. കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയര്മാന് ബി. അന്‍സാരി, പ്രതിപക്ഷനേതാവ് തോമസ് ജോസഫ്, ഡിപിഒ സുരേഷ് കുമാര്‍, ഡിഇഒ രമാദേവി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിക്കും. നാലിന് വൈകിട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനം ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ ഉദ്ഘാടനം ചെയ്യും. നഗരസഭ വിദ്യാഭ്യാസ സ്റ്റാ. കമ്മറ്റി ചെയര്‍പേഴ്സണ്‍ ടിന്റു സ്റ്റീഫന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ് സമ്മാനദാനം നിര്‍വഹിക്കും. നഗരസഭ അംഗം ഹസീന അമാന്‍, നൗഷാദ് മേത്തര്‍, പി.സി. തങ്കച്ചന്, തുടങ്ങിയവര്‍ പ്രസംഗിക്കും. ആലപ്പുഴ എഇഒ മാരിയത്ത് ബിവി, ജനറല്‍ കണ്‍വീനര്‍ എസ്. സലിന, പബ്ലിസിറ്റി കമ്മറ്റി ചെയര്മാന് ഇല്ലിയ്ക്കല്‍ കുഞ്ഞുമോന്, പി.യു. ഷെറഫ് കുട്ടി, കെ.ഡി. രവി, അഷറഫ് കുഞ്ഞാശാന്‍, ബിനോയ് വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: