കാക്കനാട്: റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള പ്രക്രിയ ഡിസംബര്‍ ഒന്നില്‍ നിന്നും ജനുവരി 19 ലേക്ക് മാറ്റിയതായി സിവില്സപ്പ്ലൈസ് കമ്മീഷണര്‍ അറിയിച്ചു. നിലവിലുള്ള റേഷന്‍ കാര്‍ഡിന്റെ കാലാവധി 2012 ല്‍ അവസാനിച്ചിരുന്നു.അടുത്ത വര്‍ഷം സെപ്റ്റംബറോടെ മാത്രമേ പുതിയ റേഷന്‍ കാര്‍ഡുകള്‍ കയ്യിലെത്തുകയുള്ളൂ.
ഇതിനിടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പു ജോലികളില്‍ വ്യാപൃതരാകേണ്ടതിനാല് റേഷന്‍കാര്‍ഡിന് വേണ്ടിയുള്ള കാത്തിരുപ്പ് അനിശ്ചിതമായി നീണ്ടേക്കാം. റേഷന്‍ കടകളിലൂടെ ജനുവരി 19 മുതല്‍ അപേക്ഷ വിതരണം തുടങ്ങും . തുടര്‍ന്ന് മൂന്നു റേഷന്‍കടകളിലെ 1500 റേഷന്‍ കാര്‍ഡുകള്‍ക്ക് ഒരു കേന്ദ്രമെന്ന നിലയില്‍ പ്രാദേശികമായി ഫോട്ടോയെടുപ്പു ക്യാംപുകള്‍ സംഘടിപ്പിക്കും. ആധാര്‍ കാര്‍ഡ് നമ്പര്‍ ,വൈദ്യുത കണ്‍സ്യൂമര്‍ നമ്പര്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങളും പുതിയ കാര്‍ഡില്‍ ഉള്‍പ്പെടുത്തും.
പൂരിപ്പിച്ച അപേക്ഷയും പഴയ റേഷന്‍ കാര്‍ഡുമായി ഗൃഹനാഥയോ ഗൃഹനാഥനോ ഫോട്ടോയെടുപ്പു കേന്ദ്രത്തില്‍ എത്തിച്ചേരണം. കാര്‍ഡ് അച്ചടിയും വിതരണവും സെപ്ടംബര്‍ 30 നു മുന്‍പു പൂര്‍ത്തിയാക്കും. ജില്ലയില്‍ 5,65,998 റേഷന്കാര്ഡുകളാണു നിലവിലുള്ളത്. ഇതില്എപിഎല് കാര്‍ഡുടമകള്‍ 3,92,652 ആണ്. ബിപിഎല്‍.കാര്‍ഡുടമകള്‍ 131,086 ആണ്.
കാര്‍ഡിന്റെ കാലാവധി കഴിഞ്ഞുവെങ്കിലും ,റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് തടസമില്ലെന്ന് സിവില്‍ സപ്പ്ലൈസ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: