കൊച്ചി: കൗമാരപ്രതിഭകള്‍ മാറ്റുരക്കുന്ന എറണാകുളം റവന്യൂജില്ലാ സ്കൂള്‍ കലാമേളയ്ക്ക് തുടക്കമായി. ഇന്നലെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടന്ന കലാമേളയുടെ ഉദ്ഘാടനം മന്ത്രി കെ.ബാബു നിര്‍വഹിച്ചു.സംഘര്‍ഷങ്ങള്‍ മാറ്റി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കലാലയങ്ങള്‍ക്ക് കഴിയണമെന്നും അതിന് കലോത്സവങ്ങള്‍ വേദിയാകട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സമന്വയം,സ്നേഹം, വിശ്വാസം തുടങ്ങിയവ കുട്ടിക്കാലത്ത് തന്നെ നമുക്ക് സ്വായത്തമാക്കാന്‍ കഴിയണം. ഇതിന് കലാപരമായ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാണ്. കഴിവുകള്‍ കൂടുതല്‍ വളര്‍ത്തി ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള ചിന്തനവും പ്രവര്‍ത്തനങ്ങളും കുട്ടികളില്‍ വളരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ തൃപ്പൂണിത്തുറ നഗരസഭ ചെയര്മാന് കെ.വേണുഗോപാല്‍ അധ്യക്ഷനായിരുന്നു.എംഎല് എ വി.പി സജീന്ദ്രന്, എറണാകുളം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.കെ സോമന്, മരട് നഗരസഭ ചെയര്മാന് ടി.കെ ദേവരാജന്‍, വൈസ് ചെയര്‍ പേഴ്സണ്‍ തിലോത്തമ സുരേഷ്, നഗരസഭ കൗണ്‍സില്‍ സി.കെ ശശി, തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: