അമ്പലപ്പുഴ: വണ്ടാനം ബ്ലോക്ക് ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ പരസ്യപ്രചരണം ഞായറാഴ്ച സമാപിക്കും. പ്രചരണ രംഗത്ത് ബിജെപി മുന്നില്‍. ഇരുമുന്നണികള്‍ക്കും ഭീഷണിയായി ശക്തമായ പ്രചരണമാണ് തെരഞ്ഞെടുപ്പില്‍ നടത്തിയത്. വി. ശ്രീജിത്താണ് ബിജെപി സ്ഥാനാര്‍ത്ഥി. ന്യൂനപക്ഷ മേഖലകളില്‍ പോലും മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി നല്ല സ്വീകരണമാണ് ബിജെപി സ്ഥാനാര്ക്ക് ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭരണത്തിന്റെ ഗുണങ്ങളും കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ ഇരട്ടത്താപ്പും ഉയര്‍ത്തിക്കാട്ടിയാണു ബിജെപിയുടെ പ്രചരണം.
സംസ്ഥാനാദ്ധ്യക്ഷന്‍ വി. മുരളീധരന്, ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പ്രചരണത്തിന് എത്തിയിരുന്നു. അഞ്ചോളം കുടുംബയോഗങ്ങളും നടത്തി. മുഴുവന്‍ വീടുകളിലും കയറിയിറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചു. പരസ്യപ്രചരണത്തിന്റെ അവസാനദിവസമായ ഞായറാഴ്ച കൂടുതല്‍ വീടുകള്‍ കയറിയിറങ്ങി ജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. വാര്‍ഡ് പ്രതിനിധിയായിരുന്ന കോണ്‍ഗ്രസ് അംഗം മോഹനന് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐയുടെ എന്‍.എ. ഷംസുദീനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.കെ. രാജീവുമാണ് മത്സരരംഗത്തുള്ളത്. ഡിസംബര്‍ രണ്ടിനാണ് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: