കടയ്ക്കല്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്ശ്രമിച്ചതിനെതിരെ കടയ്ക്കലില്‍ പ്രതിഷേധം ഇരമ്പി. ഐരക്കുഴിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആര്‍എസ്എസ് പ്രവര്‍ത്തകനായ വിജയനെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് നൂറ്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടന്നു.
വര്‍ഷങ്ങളായി നടക്കുന്ന സിപിഎം ഗുണ്ടായിസം കടയ്ക്കല്‍ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണെന്നും ഒട്ടനവധി കുടുംബങ്ങളെ അനാഥരാക്കിയ സിപിഎം ഗുണ്ടായിസത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രകടനത്തെ അഭിസംബോധനചെയ്ത ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സഹകാര്യവാഹ് വി. പ്രതാപന് പറഞ്ഞു.
പോലീസ് നിര്‍ജ്ജീവാവസ്ഥ വെടിഞ്ഞ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന നടത്തിയ പാര്‍ട്ടിയുടെ ഉന്നതനേതാക്കന്മാരെ കേസില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഞ്ഞിരത്തുംമൂട് നിന്നാരംഭിച്ച് ഐരക്കുഴിയില്‍ സമാപിച്ച പ്രകടനത്തിന്റെ സമാപനയോഗത്തില്‍ ബിജെപി ചിതറ പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സുദര്ശനന് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് എം.ആര്.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കാര്യവാഹ് അശോകന്, സഹകാര്യവാഹ് ജയപ്രകാശ്, താലൂക്ക് കാര്യവാഹ് വിഷ്ണു, സേവാപ്രമുഖ് അനില്‍കുമാര്‍, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി രാജീവ്, പുത്തയം ബിജു, ആയൂര്‍ രതീഷ്, അജയന് വയല, സൂരജ് ലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: