പൂച്ചാക്കല്‍: മോഷണത്തിനിടെ യുവാവിനെ കടയുടമ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് തോട്ടുങ്കല്‍ മഹേഷ് ചെല്ലപ്പനെ (19)യാണ് പൂച്ചാക്കല്‍ തെക്കേക്കരയിലെ ഇറച്ചിക്കടയില്‍ മോഷണത്തിനിടെ കടയുടമ താജുദീന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കടയടച്ച് വീട്ടിലേക്ക് പോയ താജുദീന് രാത്രി കടയില്‍ തിരിച്ചെത്തിയപ്പോള്‍ കടയ്ക്കുള്ളില്‍ അനക്കംകേട്ട് പരിശോധിച്ചപ്പോള്‍ മോഷ്ടാവ് കടയ്ക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഉടന്‍തന്നെ ബഹളംവച്ച് ആള്‍ക്കാരെ കൂട്ടി മോഷ്ടാവിനെ കൈയോടെ പിടികൂടി പൂച്ചാക്കല്‍ പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ അരൂക്കുറ്റി വടുതലയില്‍ വാടകയ്ക്ക് താമസിക്കുകയാണെന്നാണ് അറിയിച്ചു. കണ്ണൂരില്‍ ആരാധനാലയത്തില്‍ മോഷണം നടത്തിയ കേസില്‍ പ്രതിയാണ് മഹേഷ് എന്നും പോലീസ് അറിയിച്ചു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: