മാവേലിക്കര: ഹൈന്ദവ സമൂഹത്തിലെ ചേരിതിരിവ് ഒരു സംസ്ക്കാരത്തെ നാമാവശേഷമാക്കുന്നവെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണജയന്തി രഥയാത്രയുടെ ആലപ്പുഴ ജില്ലയിലെ സമാപനയോഗം മാവേലിക്കര കാട്ടുവള്ളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവര്‍ക്കുവേണ്ടി ആത്മസമര്‍പ്പണം നടത്തുമ്പോഴാണ് മനുഷ്യന് എന്ന പദത്തിന് അര്‍ത്ഥമുണ്ടാകുന്നത്. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹത്തിലൂടെ ഹിന്ദുധര്‍മ്മത്തെ പരിപാലിക്കാനാണ് മന്നത്തു പത്മനാഭനും ടി.കെ. മാധവനും ശ്രമിച്ചത്. അവര്‍ ജീവിതത്തെ കണ്ടത് ഒരു യജ്ഞമായാണ്. ഒരാളെ മതം മാറ്റുന്നതിലൂടെ ഒരു കൊലപാതകമാണ് നടത്തുന്നത്.
ഇത്തരം മാറ്റത്തിലൂടെ വ്യക്തിയുടെ ആത്മാഭിമാനത്തെ കളങ്കംപ്പെടുത്തുകയും ഇതുവരെ അനുഷ്ടിച്ചു വന്ന ജീവിത സമ്പ്രദായത്തെ മാറ്റിമറിക്കുകയുമാണ് ചെയ്യുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ ശബരിമലയെ കറവ പശുവാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഹിന്ദുവിന്റെ ആചാരത്തെ ഹനിച്ചുകൊണ്ട് ഭക്തരുടെ നാണയത്തുട്ടുകളെ കൊള്ളയടിക്കുന്ന രീതിയാണ് സര്ക്കാരുകള്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതാപ് ജി.പടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
ചെറുകുന്നം ആശ്രമം സ്വാമി ഈശ്വരാനന്ദ, തിരുനെല്ലി ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദ, തട്ട ആശ്രമത്തിലെ സ്വാമി ഗുരുപ്രസാദ്, വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി. മോഹനന്, മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്. കുമാര്‍, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, ജില്ലാ സെക്രട്ടറി എന്‍. രാജന്. സേവാപ്രമുഖ് സുജേഷ്കുമാര്‍, ചെങ്ങന്നൂര്‍ പ്രഖണ്ഡ് പ്രമുഖ് ലാലു തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ തണ്ണീര്‍മുക്കത്ത് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് യാത്രയെ ജില്ലയിലേക്ക് സ്വാഗതം ചെയ്തത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ബജ്രംഗ്ദള് സംസ്ഥാന സംയോജക് പി.ജി. കണ്ണന് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മധു അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴയിലും രഥയാത്രയക്ക് വന്‍ സ്വീകരണം നല്കി. പൊതുയോഗം ബജ്രംഗ്ദള് സംസ്ഥാന സംയോജക് പി.ജി. കണ്ണന് ഉദ്ഘാടനം ചെയ്തു.
രഥയാത്ര സംസ്ഥാന മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് സരള എസ്.പണിക്കര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, വിഭാഗ് സംഘടനാ സെക്രട്ടറി കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കായംകുളത്ത് വിഭാഗ് സംഘടനാ സെക്രട്ടറി ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബജിരംഗദള്‍ സംസ്ഥാന സംയോജകന്‍ കെ.പി. കണ്ണന് ഉദ്ഘാടനം ചെയ്തു. രഥയാത്ര മുഖ്യകാര്യദര്‍ശി എസ്.ജെ.ആര്. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: