തിരുവനന്തപുരം: അഡ്ജസ്റ്റ്മെന്റ് സമര വിവാദത്തിന് തുടക്കമിട്ട സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ തിരുത്തി സിപിഐ നിയമസഭ കക്ഷി നേതാവ് സി. ദിവാകരന്. അഡ്ജസ്റ്റ്മെന്റ് സമരത്തെകുറിച്ച് തനിക്കറിയില്ലെന്നും പാര്‍ട്ടി സെക്രട്ടറി പറയുന്നതെല്ലാം പാര്‍ട്ടിയുടെ അഭിപ്രായമായി കാണേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഡ്ജസ്റ്റ്മെന്റ് സമരമെന്ന പന്ന്യന്റെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു ദിവാകരന്, പന്ന്യന്റെ വാക്കുകളെ തള്ളിപ്പറഞ്ഞത്.
അഡ്ജസ്റ്റ്മെന്റ് എന്നതിന്റെ അര്‍ത്ഥം തനിക്ക് മനസിലാകുന്നില്ല. സമരം നടത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ജോലിയാണ്. അതുപോലെ എറ്റെടുക്കുന്ന സമരങ്ങള്‍ എല്ലാം വിജയിക്കണമെന്നില്ല. അഡ്ജസ്റ്റ്മെന്റ് സമരം താന്‍ നടത്തിയിട്ടില്ല. താന്‍ നടത്തിയ സമരങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ടെന്നും പന്ന്യനെതിരെ ഒളിയമ്പെയ്തുകൊണ്ട് പറഞ്ഞു. അഡ്ജസ്റ്റ്മെന്റ് സമരമെന്ന് സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും ആവര്‍ത്തിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, സെക്രട്ടറി പറയുന്നതെല്ലാം പാര്‍ട്ടിയുടെ അഭിപ്രായമായിരിക്കണമെന്നില്ലെന്നായിരുന്നു പ്രതികരണം. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കണമെന്ന പന്ന്യന്റെ പ്രസ്താവനയേയും ദിവാകരന് പരിഹസിച്ചു തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: