ഹരിപ്പാട്: കുട്ടനാട്ടില്‍ നിന്ന് ഇറച്ചിക്കായി വാങ്ങിയ താറാവില്‍ നിന്ന് പക്ഷിപ്പനി ചിങ്ങോലിയിലും പടരുന്നു. ഇന്നലെ 18 കോഴികളാണ് ചിങ്ങോലി പഞ്ചായത്ത് അഞ്ച്, 10 വാര്‍ഡുകളില്‍ ചത്തത്. ചിങ്ങോലി കൊച്ചുപുരക്കല്‍ ഷിബുവിന്റെ പത്തും ചിങ്ങോലി മണിഭവനത്തില്‍ വാസുദേവന്‍ പിള്ളയുടെ എട്ടും കോഴികളാണ് ചത്തത്. ഷിബുവിന് 53 കോഴികളാണ് ഉള്ളത്. ഇത് ഒരാഴ്ചമുമ്പാണ് മുട്ടയിടുവാന്‍ തുടങ്ങിയത്. നാലുദിവസം മുമ്പ് ഷിബു കുട്ടനാട്ടില്‍ നിന്ന് ഇറച്ചിക്കായി ഒരു പൂവന് താറാവിനെ വിലക്കുവാങ്ങി കൊണ്ടുവന്നു. ഈതാറാവിനെ കോഴികളോടൊപ്പം കൂട്ടില്‍ ഇട്ടു. കഴിഞ്ഞ ദിവസം ഷിബു ഇതിനെ ഇറച്ചിയാക്കിയിരുന്നു. അതിന് അടുത്ത ദിവസം കോഴികള്‍ക്ക് പനിയുടെ ലക്ഷണം കണ്ടു. വ്യാഴാഴ്ച ഏതാനും കോഴികള്‍ ചത്തു. നാലെണ്ണം പനിബാധിച്ച നിലയില്‍ തളര്‍ന്ന് നില്‍ക്കുകയാണ്. വാസുദേവന്‍ പിള്ളയുടെ 15 കോഴികളില്‍ എട്ടെണ്ണവും ചത്തു. ശേഷിച്ചവ രോഗം ബാധിച്ച നിലയിലാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ വീടുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: