പത്തനംതിട്ട : തിരുവല്ല പെരിങ്ങരയില്‍ പക്ഷപ്പനിമൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സാഹചര്യത്തില്‍ അധികൃതരുടെ പ്രഖ്യാപനങ്ങള്‍ പാഴ്വാക്കായി. പ്രദേശത്തെ വളര്‍ത്തുപക്ഷികളെ കൂട്ടത്തോടെ നശിപ്പിക്കുമെന്നുള്ള അധികൃതരുടെ തീരുമാനം ഒന്നും നടപ്പായില്ല. ഇതിനായി സ്വാഡുകള് രംഗത്തിറങ്ങുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
രോഗബാധ കണ്ടെത്തിയ താറാവുകളുടെ കൂട്ടത്തെപ്പോലും പൂര്‍ണ്ണമായും കൊന്നൊടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. പെരിങ്ങരയില്‍ രോഗലക്ഷങ്ങളുള്ള നൂറില്‍താഴെ താറാവുകളെ മാത്രമാണ് ഇന്നലെ തീവെച്ച് നശിപ്പിച്ചത്. ആലന്തൂരിത്തി അയ്യനാവേലില് വാഴയില്‍ വി.ജി.മത്തായിയുടെ താറാവുകളെയാണ് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ കൊന്നൊടുക്കിയത്.
തിരുവല്ല ആര്‍ഡിഒ എ.ഗോപകുമാര്‍, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പന്, ചാത്തങ്കേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സുനിതാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് താറാവുകളെ നശിപ്പിച്ചത്.തിങ്കളാഴ്ച വൈകുന്നേരം മുതലാണ് പ്രദേശത്ത് താറാവുകളില്‍ രോഗ ലക്ഷങ്ങള്‍ കണ്ടുതുടങ്ങിയത്. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് പകരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ട്രേറ്റില്‍ ചേര്‍ന്നയോഗ തീരുമാനങ്ങള്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: