കൊട്ടാരക്കര: കോട്ടാത്തല തലയണിവിളഭാഗം പൂഴിക്കോട് ഭദ്രാദേവി ക്ഷേത്രത്തിലെ കാണിക്കഞ്ചിയും ഓഫീസ്റൂമും കുത്തിതുറന്ന് അരലക്ഷത്തിലേറെ രൂപ അപഹരിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. വൃശ്ചികവിളക്ക് പ്രമാണിച്ച് ഏഴ് ദിവസത്തെ വിളക്കിന്റെ തുകയായ 35000 രൂപ ഓഫീസില്‍ സൂക്ഷിച്ചിരുന്നു. ഈ തുക കളവ് പോയി. കൂടാതെ മുന്‍വശത്തെ വഞ്ചി തകര്‍ത്ത് അതില്‍ ഉണ്ടായിരുന്ന പണവും അപഹരിച്ചു.
രാവിലെ ക്ഷേത്രത്തില്‍ എത്തിയ പൂജാരിയാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. മോഷണങ്ങള്‍ വ്യാപകമായിട്ടും പോലീസ് നിഷ്ക്രിയമാണന്ന് ആരോപണം ഇതോട് ശക്തമായിരിക്കുകയാണ്. ഉമ്മന്നൂരിലെ രണ്ട് വീടുകളില്‍ നിന്നായി കഴിഞ്ഞ ദിവസമാണ് ഇരുപത്തിയേഴ് പവന് സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: