ചവറ: കെഎംഎംഎലിലെ കരാര്‍ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചക്കാലമായി 927 കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിന് ബിഎംഎസിന്റെ പിന്തുണ. ഇതോടെ മറ്റുള്ള ട്രേഡ് യൂണിയനുകള്‍ വീണ്ടും സമരത്തിന് നേതൃത്വം നല്കാന് തയ്യാറാവുകയാണ്.
പിന്മാറിയ യൂണിയനുകളുടെ വീണ്ടുമുള്ള കടന്നുവരവ് തൊഴിലാളി സമൂഹത്തിന് ഗുണകരമാകില്ലെന്ന തിരിച്ചറിവാണ് തൊഴിലാളികള്‍ പ്രകടിപ്പിക്കുന്നത്. ബിഎംഎസിന്റെ നേതൃത്വത്തില്‍ കമ്പനിപ്പടിക്കല്‍ നടന്ന വിശദീകരണ ഗോഗം ജില്ലാ പ്രസിഡന്റ് ശിവജി സുദര്ശനന് ഉദ്ഘാടനം ചെയ്തു.
ചവറ മേഖലാപ്രസിഡന്റ് എം.ജയചന്ദ്രന്, സെക്രട്ടറി എന്‍.അശോകന്, ട്രഷറര്‍ ജെ.അജയകുമാര്‍,ബി.ജെ.പി നേതാവ് ഭരണിക്കാവ് രാജന്, യൂണിറ്റ് കണ്‍വീനര്‍ രമേശന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: